മൃണാൾസെൻ, ലെനിൻ രാജേന്ദ്രൻ അനുസ്മരണത്തിന്റെ ഭാഗമായി കൽപ്പറ്റ നേതി ഫിലിം സൊസൈറ്റി സിനിമ പ്രദർശിപ്പിക്കും. മാർച്ച് 1, 2 തിയ്യതികളിൽ വൈകീട്ട് അഞ്ചിന് കൽപ്പറ്റ എംജിടി ഹാളിലാണ് പ്രദർശനം. മാർച്ച് ഒന്നിനു മൃണാൾസെൻ സംവിധാനം ചെയ്ത ഭുവൻഷോ, രണ്ടിനു ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ദൈവത്തിന്റെ വികൃതികൾ എന്നി ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. നേതി ഫിലിം സൊസൈറ്റിയിൽ അംഗമാവാൻ 200 രൂപയാണ് വാർഷിക വരിസംഖ്യ. ആജീവനാന്ത അംഗത്വത്തിന് 1,000 രൂപയും.