ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ജില്ലയിൽ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ് ) പ്രചാരകരായി പ്രളയകാലത്തെ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യ തൊഴിലാളി സമൂഹവും. ജനാധിപത്യപ്രക്രിയയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വോട്ടർമാരെ ബോധവൽക്കരിക്കുക, വോട്ടർപട്ടികയിൽ പേരുൾപ്പെടുത്താൻ പ്രോൽസാഹിപ്പിക്കുക എന്നിവയ്ക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്‌കരിച്ചതാണ് സ്വീപ്.
തിന്റെ ജില്ലാതല ഉദ്ഘാടനം പ്രളയ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യ തൊഴിലാളി ആറാട്ടുപുഴ സ്വദേശി രത്ന കുമാറിനെ വി വി പാറ്റ് മെഷീന്റെ പ്രവർത്തനം പരിചയപ്പെടുത്തി ജില്ല കളക്ടർ എസ്. സുഹാസ് നിർവഹിച്ചു.വോട്ടു രേഖപ്പെടുത്തിയ ശേഷം ആർക്കാണ് വോട്ടു ചെയ്തതെന്ന ഏഴ് സെക്കൻഡോളം വി വി പാറ്റ് മെഷീനിൽ കാണാൻ സാധിക്കും.പ്രളയകാലത്ത് ജില്ലയിൽ മികച്ച രീതിയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ മത്സ്യതൊഴിലാളികൾ തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം വോട്ടു രേഖപെടുത്തണമെന്നും ജില്ല കളക്ടർ അഭ്യർത്ഥിച്ചു.
