കുടുംബശ്രീ- ഹരിതകേരളമിഷന്‍ എന്നിവയുടെ സംയുക്തതാഭിമുഖ്യത്തില്‍ ആരംഭിച്ച ജലമാണ് ജീവന്‍ ജല സഭകള്‍ക്ക് തുടക്കമായി. 85 ഗ്രാമ പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന വിവിധ അയല്‍ക്കൂട്ട തലത്തില്‍ ഇതുവരെ 266 ജല സഭകളാണ് ജില്ലയില്‍ ചേര്‍ന്നത്. ഓരോ പ്രദേശത്തെയും ജല സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്തു ജല സംരക്ഷണ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ജല സഭയുടെ ലക്ഷ്യം. ജലമാണ് ജീവന്‍ ബ്രോഷര്‍ സി.ഡി.എസ,് എ,ഡി,എസ് ചെയര്‍പേഴ്സന്‍മാര്‍ അയല്‍ക്കൂട്ട തലത്തില്‍ എത്തിക്കും. ജില്ലയില്‍ വരള്‍ച്ച കൂടുന്ന സാഹചര്യത്തില്‍ ഓരോ പ്രദേശത്തെയും പൊതുകുളം-പൊതുകിണര്‍ എന്നിവ മാലിന്യ മുക്തമാക്കുക, വേനല്‍ മഴയിലൂടെ ജലസംഭരണം നടത്തുക. അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളില്‍ ജലമിത ഉപയോഗം നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക, ഓരോ വീട്ടിലെയും മലിനജലം പുനരുപയോഗിക്കുകയോ കൃതൃമായി സംസ്‌ക്കരിക്കുകയോ ചെയ്യുക എന്നീ സൂക്ഷ്മതല പ്രവര്‍ത്തനങ്ങളാണ് ജലസഭയിലൂടെ നടപ്പാക്കുന്നത്. ജലസഭയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രതിവാര വിലയിരുത്തല്‍ ഹരിത കേരളം മിഷന്‍, കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് വിവിധ പരിപാടികള്‍ തയ്യാറാക്കുന്നുണ്ട്. മാര്‍ച്ച് 31 വരെയുള്ള ഏതെങ്കിലും ദിവസം അയല്‍ക്കൂട്ടം ജലസഭകള്‍ ചേരുന്നതിന് തിരഞ്ഞെടുക്കാം.