പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജുകളിലും സ്‌കൂളുകളിലും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രചരണം നടത്തുന്നത് സംബന്ധിച്ച് പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്രകാരം പ്രചരണം നടത്തുന്നതിന് ബന്ധപ്പെട്ട അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുവാദം വാങ്ങേണ്ടതാണ്. അല്ലാതെ നടത്തുന്ന പ്രചരണ പരിപാടികള്‍ മാതൃകപെരുമാറ്റചട്ട ലംഘനമായി കണക്കാക്കി സ്ഥാപന മേധാവികള്‍ക്കെതിരെയും ബന്ധപ്പെട്ടവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മാതൃകപെരുമാറ്റച്ചട്ടം – നടപ്പിലാക്കല്‍ നോഡല്‍ ഓഫീസര്‍ എ.ഡി.എം അറിയിച്ചു.