വോട്ടര്‍ പട്ടികയില്‍ പുതിയ പേര് ചേര്‍ക്കാന്‍ 65854 അപേക്ഷകള്‍ കൂടി ലഭിച്ചു. മാര്‍ച്ച് 25 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരുന്നത്. ഏപ്രില്‍ നാലിന് പുതിയ വോട്ടര്‍ പട്ടിക നിലവില്‍വരും. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും ബൂത്ത് മാറ്റത്തിനുമായാണ് അപേക്ഷകള്‍ സ്വീകരിച്ചത്. 2018 നവംബര്‍ 11 മുതല്‍ ലഭിച്ച അപേക്ഷകളും ഇതിലുള്‍പ്പെടും. ഇലക്ഷന് കമ്മീഷന്റെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുമാണ് അപേക്ഷകള്‍ ലഭിച്ചത്. തൃത്താല 7606, പട്ടാമ്പി 7105, ഷൊര്‍ണൂര്‍ 5267, ഒറ്റപ്പാലം 5687, കോങ്ങാട് 5079, മണ്ണാര്‍ക്കാട് 5018, മലമ്പുഴ 6423, പാലക്കാട് 6312, തരൂര്‍ 3947, ചിറ്റൂര്‍ 4459, നെന്മാറ 5158, ആലത്തൂര്‍ 3793, എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തില്‍ അപേക്ഷകള്‍ ലഭിച്ച കണക്ക്. നിലവിലെ വോട്ടര്‍ പട്ടികയില്‍ 21,61,126 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. സ്ത്രീ വോട്ടര്‍മാരാണ് ജില്ലയില്‍ കൂടുതല്‍. 11,02,280 സ്ത്രീ വോട്ടര്‍മാരും 10,58,840 പുരുഷവോട്ടര്‍മാരുമാണ് നിലവിലുള്ളത്. ആറ് ഭിന്നലിംഗ വോട്ടര്‍മാരും പട്ടികയിലുണ്ട്. മലമ്പുഴ നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടമാരുള്ളത്. 2,00635 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
