ജില്ലയിലെ രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍ക്കായി ജില്ലാ രജിസ്‌ട്രേഷന്‍ ഓഫീസില്‍ ലൈബ്രറി ആരംഭിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി തുടങ്ങിയ ലൈബ്രറി ഉത്തരമേഖലാ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രാര്‍ എ. ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 23 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ജോലിചെയ്യുന്ന 230 ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. വിരമിക്കുന്ന ചിട്ടി ഇന്‍സ്‌പെക്ടര്‍ ടി.പി. അജയന്റെ ആഗ്രഹപ്രകാരമാണ് ലൈബ്രറി ഒരുക്കിയത്. ജീവനക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പുസ്തകങ്ങളാണ് നിലവില്‍ ലഭ്യമാകുന്നത്.
ജില്ലാ രജിസ്ട്രാര്‍ ആഷാ ജോസ്, ചിട്ടി ഓഡിറ്റര്‍ കൃഷ്ണകുമാര്‍, റിട്ടയേഡ് രജിസ്ട്രാര്‍ ജയദേവന്‍, ജൂനിയര്‍ സൂപ്രണ്ട് ജ്യോതികുമാര്‍, പി.കെ.മീനാംബിക, രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.