പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുളള ബോധവത്കരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ സിഗ്നേച്ചര്‍ വാള്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ‘ഞാന്‍ എന്റെ വോട്ട് ചെയ്യും’ എന്നെഴുതി എ.ഡി.എം എന്‍.എം. മെഹറലി ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍ഡിഒ ആര്‍.രേണു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനാധിപത്യ വിശ്വാസികള്‍ എന്നിവരും വോട്ട് ചെയ്യുമെന്ന് രേഖപ്പെടുത്തി. ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്‌റ്റോറല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്പ് ) ഭാഗമായി സിഗ്നേച്ചര്‍ വാള്‍ ഉള്‍പ്പെടെയുളള പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
