നെന്മേനി ഗ്രാമപ്പഞ്ചായത്തിലെ മഴക്കാലപൂർവ ശുചീകരണം, പകർച്ചവ്യാധി നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് കെ.സി പത്മനാഭന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ രാമചന്ദ്രൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എ.പി മേരി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രാജഗോപാൽ, സാബു കുഴിമാളം, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് പോൾ, എച്ച്‌ഐമാരായ സുരേഷ്ബാബു, ശിവപ്രകാശ്, വില്ലേജ് എക്‌സ്റ്റൻഷൻ ഓഫിസർ ഷനോജ് തുടങ്ങിയവർ പങ്കെടുത്തു.