ഏകജാലകരീതിയിലൂടെ മെരിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് കോമ്പിനേഷൻ/സ്കൂൾ മാറ്റത്തിനും കോമ്പിനേഷൻ മാറ്റത്തോട് കൂടിയ സ്കൂൾ മാറ്റത്തിനും അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ ഒന്നാം ഓപ്ഷൻ പ്രകാരം പ്രവേശനം നേടിയവർക്ക് സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിനായി അപേക്ഷിക്കാൻ അർഹതയില്ല. സ്പോർട്സ്/മാനേജ്മെന്റ്/കമ്
സ്കൂൾ/കോമ്പിനേഷൻ മാറ്റങ്ങൾ അനുവദിച്ച ശേഷമുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ ജൂൺ 10ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് നേരത്തെ അപേക്ഷ നൽകാൻ കഴിയാതിരുന്ന എല്ലാ വിദ്യാർത്ഥികൾക്കും പുതിയ അപേക്ഷകൾ നൽകാം. അപേക്ഷ നൽകിയിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും വീണ്ടും പരിഗണിക്കപ്പെടുന്നതിന് അപേക്ഷ പുതുക്കി നൽകാം. നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്ഷനുകളും പുതുക്കി നൽകാം. അപേക്ഷ പുതുക്കുന്നതിനുള്ള ഫോമും സപ്ലിമെന്ററി അലോട്ട്മെന്റ് സംബന്ധിക്കുന്ന കൂടുതൽ നിർദേശങ്ങളും പിന്നീട് നൽകും.
