നഗരകാര്യ വകുപ്പിന്റെ കീഴിലുളള മുനിസിപ്പൽ കോമൺ സർവീസിൽ ഒഴിവുളള ഹെൽത്ത് ഓഫീസർ/മെഡിക്കൽ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് അടിസ്ഥാന യോഗ്യത. ഇന്റേൺഷിപ്പ് പൂർത്തിയാക്കി TC Medical Council Registration ഉളള ഉദ്യോഗാർത്ഥികൾ ജൂൺ 24ന് രാവിലെ 10.30ന് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സ്വഭാവ സർട്ടിഫിക്കറ്റും, ഫോട്ടോ പതിച്ച ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡും സഹിതം കൂടിക്കാഴ്ചയ്ക്ക് തിരുവനന്തപുരം, നന്തൻകോട്, സ്വരാജ് ഭവൻ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നഗരകാര്യഡയറക്ടറേറ്റിൽ എത്തണം. നിയമിക്കപ്പെടുന്നവർക്ക് നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരമുളള വേതനം ലഭിക്കും.