നെടുമ്പാശ്ശേരി: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിക്ക് നെടുമ്പാശ്ശേരി പഞ്ചായത്തിൽ തുടക്കം. പഞ്ചായത്തിലെ ആറ് വാർഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 19-ാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. 19-)0 വാർഡിലെ ക്ലാസിൽ 30 ഇതര സംസ്ഥാന തൊഴിലാളികളാണ് പങ്കെടുക്കുന്നത്. ആറ് മാസം കൊണ്ട് തൊഴിലാളികളെ മലയാളത്തിൽ എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് പദ്ധതി. ആഴ്ചയിൽ അഞ്ചുമണിക്കൂറാണ് ക്ലാസ്. തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലാണ് പഠന ക്ലാസുകൾ നടക്കുക. പ്രായഭേദമന്യേ എല്ലാ വർക്കും ക്ലാസിൽ പങ്കെടുക്കാം. എല്ലാ ഞായറാഴ്ചയും വൈകീട്ടാണ് ക്ലാസുകൾ നടക്കുക.
ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ എൻ.വി. ബാബു അധ്യക്ഷത വഹിച്ചു. സാക്ഷരതാ പ്രേരക് ഷൈനി സേവാ കേരള കമ്യൂണിറ്റി ഓർഗനൈസർ സോഫിയ ജേക്കബ്, സെന്റ് നോർബർട്ട് മൈഗ്രൻസ് വെൽഫെയർ സെൻറർ പ്രതിനിധി അഗസ്റ്റിൻ ആമ്പശ്ശേരിൽ എന്നിവർ പങ്കെടുത്തു.
നെടുമ്പാശ്ശേരി പഞ്ചായത്തിലെ 19-ാം വാർഡിൽ ചങ്ങാതി പഠന ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ ഉദ്ഘാടനം ചെയ്യുന്നു.