നദികള്‍, പൊതുജലാശയങ്ങള്‍ എന്നിവയിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതിലൂടെ, ഉള്‍നാടന്‍ മത്സ്യോല്പാദന വര്‍ധനവിനുമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ പമ്പയാറ്റില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളില്‍പ്പെട്ട നാല് ലക്ഷം കാര്‍പ്പ് മത്സ്യവിത്തുകളാണ് നിക്ഷേപിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ബ്ലോക്ക് മെമ്പര്‍ ബിജിലി.പി. ഈശോ, തദ്ദേശഭരണ ഭാരവാഹികളായ ലതാ ചെറിയാന്, തോമസ്ചാക്കോ, ജില്ലാ ഫിഷറീസ് ഓഫീസര്‍ എസ്. പ്രിന്‍സ്, ഫിഷ് കള്‍ച്ചര്‍ ആഫീസര്‍, ഫിഷറീസ് സബ്ഇന്‍സ്പെക്ടര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍, മത്സ്യതൊഴിലാളികള്‍, മത്സ്യകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ മണിമലയാറ്റില്‍ തോണ്ടറകടവില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരിയുടെ നേതൃത്വത്തില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, തദ്ദേശഭരണ ഭാരവാഹികളായ പ്രസന്നസതീഷ്, ബിന്‍സി ആരാമമൂട്ടില്, പത്തനംതിട്ട ജില്ലാ ഫിഷറീസ്ഓഫീസര് എസ്. പ്രിന്‍സ്, ഫിഷ് കള്‍ച്ചര്‍ ആഫീസര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍, മത്സ്യതൊഴിലാളികള്‍, മത്സ്യകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.