വായനാ വാരാഘോഷത്തിന്റെ സമാപന ദിനത്തില്‍ രാവണേശ്വരം ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനവും വായനാ ബോധി വൃക്ഷ നിര്‍മ്മാണവും നടന്നു. തങ്ങള്‍ വായിച്ച പുസ്തകത്തിലെ മഹത്വചനങ്ങള്‍ ബോധി വൃക്ഷത്തിലൊരുക്കി വായനാ വാരാചരണം വിദ്യാര്‍ത്ഥികള്‍ സംപുഷ്ടമാക്കി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പി.ടി.എയുടെയും നാട്ടുകാരുടെയും സാമ്പത്തിക സഹകരണത്തോടെ രണ്ടുലക്ഷം രൂപയോളം ചെലവഴിച്ചാണു പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ച സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന് ടി.കെ.സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശാന്തകുമാരി, പ്രധാനാധ്യാപിക ഷേര്‍ളി ജോര്‍ജ്ജ്, പ്രിന്‍സിപ്പാള്‍ ദീപ.എം.കെ, പി.ടി.എ പ്രസിഡന്റ് എം.കെ.രവീന്ദ്രന്, വൈസ് പ്രസിഡന്റ് കെ.ശശി, കെ.കാമരാജന്‍, സ്റ്റാഫ് സെക്രട്ടറി കെ.ഷൈലജ, വിദ്യാരംഗം കണ്‍വീനര്‍ ദീപ.എം, മുന്‍.പി.ടി.എ പ്രസിഡന്റ് കെ.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.