കൊച്ചി: പറവൂർ നഗരസഭയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴിൽ പരിശീലനം മൊബിലൈസേഷൻ ക്യാമ്പെയിൻ സംഘടിപ്പിച്ചു. പറവൂർ നഗരസഭ അധ്യക്ഷൻ രമേശ് ഡി കുറുപ്പ് ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്തു.

എയർ കണ്ടീഷണർ, റഫ്രിജറേറ്റർ മെക്കാനിക്ക്, സി.എൻ.സി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ട് അസിസ്റ്റന്റ് യൂസിംഗ് ടാലി, ആയുർവേദ സ്പാ തെറാപ്പി ആന്റ് ഹെയർ സ്റ്റൈലിസ്റ്റ്, ഓട്ടോ മോട്ടീവ് സർവീസ് ടെക്നീഷ്യൻ, അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റ്, പാക്കർ, സോഫ്റ്റ്‌വെയർ ഡെവലപ്പർ, ബേസിക് ഓട്ടോ മോട്ടീവ് സർവീസിംഗ് ഫോർ വീലർ, പ്ലാസ്റ്റിക് പ്രോസസിംഗ് മെഷീൻ ഓപ്പറേറ്റർ തുടങ്ങിയ കോഴ്സുകൾക്കാണ് പരിശീലനം നൽകുന്നത്.

കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 50 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്യാത്തവർക്കായി നഗരസഭ കുടുംബശ്രീ ഓഫീസിൽ ബുധനാഴ്ചയും അതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ക്യാപ്ഷൻ: ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴിൽ പരിശീലനം മൊബിലൈസേഷൻ ക്യാമ്പെയിൻ ഉദ്ഘാടനം പറവൂർ നഗരസഭ അധ്യക്ഷൻ രമേശ് ഡി കുറുപ്പ് നിർവ്വഹിക്കുന്നു