ചൈൽഡ്ലൈൻ കൊച്ചിയുടെയും ജില്ല ലീഗൽ സർവീസ് അതോറട്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ ശിശു സൗഹൃദ സ്കൂൾ പദ്ധതിക്ക് തുടക്കം കുറിച്ചു. നായരമ്പലം ലോബലിയ ഹയർസെക്കന്ററി സ്കൂളിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സലീന. വി.ജി.നായർ പദ്ധതി ഉദ്ഘാനം ചെയ്തു.പരിപാടിയോട് അനുബന്ധിച്ചു ചൈൽഡ് ലൈൻ പ്രവർത്തകരും സാമൂഹിക പ്രവർത്തക വിദ്യാർത്ഥികളും ചേർന്ന് സമകാലിക സമൂഹത്തിൽ കുട്ടികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെ ആസ്പധമാക്കി തെരുവ് നാടകം അവതരിപ്പിച്ചു. കൂടാതെ ജി വി എച്ച് എസ് എസ് ഞാറക്കൽ, ഭഗവതി വിലാസം ഹയർ സെക്കന്ററി സ്കൂൾ നായരമ്പലം എന്നീ വിദ്യാലയങ്ങളിലും ശിശുസഹൃദ സ്കൂളായി മാറ്റുന്നതിന്റെ തെരുവ്നാടകം അവതരിപ്പിച്ചു.
