കൊച്ചി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി നിർമ്മിച്ച സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കുള്ള കെട്ടിടം കൊച്ചി എം.എൽ.എ കെ.ജെ മാക്സി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ബ്ലോക്ക് പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ 15 ലക്ഷം രൂപ അവാർഡ് തുക ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ചടങ്ങിന് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ദിവ്യ മിഥുൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പുഷ്പി പൊന്നൻ, ഉഷ പ്രദീപ്, സജീവ് ആന്റണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി. വിജയകുമാർ എന്നിവർ സംസാരിച്ചു.