കൊച്ചി: പറവൂര്‍ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്നും 2.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. വി.ഡി സതീശന് എം.എല്‍.എ അറിയിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാപ്പുങ്ങത്തറ റോഡ്, മാതാ വിശ്വകര്‍മ്മ ടെമ്പിള്‍ റോഡ്, മുണ്ടത്തമ്മല് റോഡ്, വി.ആര്.എ റോഡ് എന്നിവയ്ക്കും പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തിലെ കടുവാക്കുഴി- ഞാറക്കാട്ട് റോഡ്, ബേക്കറിപ്പടി – തുരുത്തൂര്‍ റോഡ്, തേലതുരുത്ത്– ചൌക്കകടവ് റോഡ് എന്നീ റോഡുകള്‍ക്കുമാണ് ഭരണാനുമതി ലഭിച്ചത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മ്മാണം ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
