കേന്ദ്ര സർക്കാരിന്റെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഫോർ സീനിയർ സിറ്റിസൺസ് പദ്ധതി പ്രകാരം സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ വൃദ്ധസദനങ്ങൾ ആരംഭിക്കുന്നതിന് താത്പര്യമുള്ള എൻ.ജി.ഒകൾ/ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

പ്രൊപ്പോസലുകൾ തയ്യാറാക്കി ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കുന്നതോടൊപ്പം അപേക്ഷകൾ സാമൂഹ്യനീതി വകുപ്പിന്റെ  e-Anudaan  പോർട്ടലിൽ ഓൺലൈനായി ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖാന്തരം ജൂലൈ 31 നുള്ളിൽ സമർപ്പിക്കണം.  ഇത് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ, അപേക്ഷാഫോം എന്നിവ www.sjd.kerala.gov.in ൽ ലഭ്യമാണ്.