അമ്പലവയല്‍: പ്രാദേശീക കാര്‍ഷീക ഗവേഷണ കേന്ദ്രത്തിലെ വെളളപൂക്കളുടെ പറുദീസയായി മൂണ്‍ ഗാര്‍ഡന്‍. കാഴ്ച്ചക്കാര്‍ക്ക് വിസ്മയം തീര്‍ത്ത് പുഷ്പ-ഫല മേളക്ക് മാറ്റ് കൂട്ടുന്ന വിധത്തിലാണ് മൂണ്‍ ഗാര്‍ഡന്‍ സജ്ജമാക്കുന്നത്. മുല്ല, വെളള ചെമ്പരത്തി, തുമ്പ, ലില്ലിയും നമ്പ്യാര്‍വട്ടം, ജമന്തിയും, ബ്ലാസം, ഡെയ്‌സി, സാല്‍മിയ, ആസ്റ്റര്‍ എന്നിങ്ങനെ നൂറില്‍പ്പരം വെളളപ്പൂക്കളുടെ ഇനങ്ങളാണ് ഉളളത്. പ്രഭാതം മുതല്‍ പ്രദോഷം വരെ സന്ദര്‍ശകരുടെ മനം കവരുന്ന ദൃശ്യഭംഗിയാണ് മൂണ്‍ ഉദ്ധ്യാനത്തില്‍. ഗാര്‍ഡനിലെ മദ്ധ്യഭാഗത്തായി നിര്‍മ്മിച്ചിരിക്കുന്ന കുളം ഗാര്‍ഡനില്‍ മാറ്റുകൂട്ടിയിരിക്കുന്നു. ജനുവരിയുടെ ആദ്യ വാരത്തില്‍ തന്നെ ഗാര്‍ഡനിലെ പുഷ്പങ്ങള്‍ പുഷ്പ്പിക്കാന്‍ തുടങ്ങും. വെളള നിറം നല്‍കുന്ന ഇലകളുടെ ശേഖരവും മുണ്‍ ഗാര്‍ഡനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുണ്ട്. രണ്ടര ഏക്കര്‍ വിസ്തൃതിയിലാണ് മൂണ്‍ ഗാര്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ മൂണ്‍ ഗാര്‍ഡനില്‍ മിശ്രയിനം സസ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.