ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി, തിരൂര്‍ സെന്ററുകളില്‍ പി.ജി.ഡി.സി.എ (യോഗ്യത ഡിഗ്രി), ഡി.സി.എ (യോഗ്യത പ്ലസ്ടു), ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത എസ്.എസ്.എല്‍.സി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടിക വിഭാഗം/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യത്തോടൊപ്പം സ്റ്റൈപ്പന്റും ഒ.ബി.സി/ മുന്നോക്ക വിഭാഗം അര്‍ഹരായവര്‍ക്ക് സര്‍ക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 12. ഫോണ്‍ 0494 2646303, 2423599.