സംസ്ഥാന ജല അതോറിറ്റിയും പന്തളം നഗരസഭയും സംയുക്തമായി ശുദ്ധജല കണക്ഷന്‍ നല്‍കുന്നതിനായി വാട്ടര്‍ കണക്ഷന്‍ മേള നടത്തി. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ബി മനു, കൗണ്‍സിലര്‍മാരായ അനില്‍, മഞ്ജു വിശ്വനാഥ്, സരസ്വതിയമ്മ, തുടങ്ങിയവര്‍ പങ്കെടുത്തു.
