കാലവര്‍ഷം മൂലം ഉണ്ടായ കെടുതികള്‍ നിരീക്ഷിക്കുന്നതിനും പോലീസ് സഹായം ഏകോപിപ്പിക്കുന്നതിനും തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
പൊതുജനങ്ങള്‍ക്ക് 0471 2722500, 9497900999 എന്നീ നമ്പറുകള്‍ വഴി പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ അപകടത്തില്‍പ്പെട്ടയാള്‍ നില്‍ക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷന് കൈമാറി രക്ഷാപ്രവര്‍ത്തകരെ സംഭവ സ്ഥലത്തേക്ക് അയക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.