ഇടുക്കി: അഡ്വ.ഡീന്‍ കുര്യാക്കോസ് എം പി അടിമാലിയിലെ വിവിധ ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി. അടിമാലി ടൗണിലും മന്നാങ്കാലയില്‍ വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളിലും എം പി സ്ഥിതിഗതികള്‍ വിലയിരുത്തി. വെള്ളം കയറിയ കുടുംബങ്ങളുടെ ദുരിതം ചോദിച്ചറിഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നവമാധ്യമങ്ങളിലൂടെ നടന്നു വരുന്ന വ്യാജ പ്രചാരണങ്ങള്‍ ശരിയല്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഡീന്‍ കുര്യാക്കോസ്  പറഞ്ഞു. അടിമാലിയിലെ സന്ദര്‍ശനത്തിന് ശേഷം കുഞ്ചിത്തണ്ണിയും ബൈസണ്‍വാലിയുമുള്‍പ്പെടുന്ന പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയാണ് എംപി മടങ്ങിയത്.