കാസർഗോഡ്: ജില്ലയില്‍ കനത്ത മഴ മൂലം 12.16 കോടി രൂപയുടെ കൃഷി നാശമാണ് ഇതുവരെ സംഭവിച്ചത്. 4114 കര്‍ഷകര്‍ക്കാണ് കൃഷി നാശം സംഭവിച്ചതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 223.08 ഹെക്ടര്‍ നെല്‍കൃഷിയും, 38 ഹെക്ടര്‍ പച്ചക്കറി കൃഷിയും നശിച്ചു.
4902 കായ്ഫലമുള്ള തെങ്ങുകളും, 42058 കുലച്ച ഏത്തവാഴയും, 1959 കുരുമുളക് വള്ളിയും നശിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറും കൃഷി ഓഫീസര്‍മാരും മറ്റ് ഉദ്യോഗസ്ഥരും പ്രധാനപ്പെട്ട കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കൃഷി നാശം വിലയിരുത്തുകയും ചെയ്തു. കൃഷി നാശത്തെ കുറിച്ചും കര്‍ഷകര്‍ക്ക് അടിയന്തിരമായി നല്‍കേണ്ട തുകയെക്കുറിച്ചും ഉള്ള റിപ്പോര്‍ട്ടുകള്‍ ജില്ലാ ഭരണകൂടത്തിനും, സര്‍ക്കാരിലേക്കും സമര്‍പ്പിച്ചു.