പത്തനംതിട്ട: പ്രളയബാധിതരെ സഹായിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ ജീവനക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച അവശ്യവസ്തുക്കളുമായി രണ്ടു ട്രക്ക് വയനാട്ടിലേക്ക് പുറപ്പെട്ടു. കളക്ടറേറ്റിലെ കളക്ഷന്‍ സെന്റര്‍ സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചത്.
തുണിത്തരങ്ങള്‍, സാനിറ്ററി നാപ്കിന്‍, കുട്ടികള്‍ക്ക് ആവശ്യമായ സ്‌കൂള്‍ ബാഗ്, കുടകള്‍, സ്നാക്സ്, വെള്ളം, മരുന്നുകള്‍, ശുചീകരണ സമഗ്രികള്‍ എന്നിവയാണ് പ്രളയബാധിതര്‍ക്കായി സമാഹരിച്ചിട്ടുള്ളത്. എഡിഎം അലക്‌സ് പി തോമസ്, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ബീനാറാണി, കളക്ട്രേറ്റ്് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.