ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിലെ വിലന്തറ, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തെക്കുംപുറം, കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ മാമ്പുഴ എന്നീ വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ് ദിവസമായ ജനുവരി 11ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വലിയപാടം സര്‍ക്കാര്‍ യു.പി. സ്കൂള്‍, തെക്കുംപുറം സര്‍ക്കാര്‍ എല്‍.പി സ്കൂള്‍, മാമ്പുഴ എല്‍.പി.എസ് എന്നിവയ്ക്ക് ജനുവരി 10നും അവധിയായിരിക്കും.
