കര്‍ഷക ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ പ്രവര്‍ത്തിക്കുന്ന അഗ്മാര്‍ക്ക് ഗ്രേഡിംഗ് ലാബില്‍ ഒരു ലാബ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഈ മാസം 19 ന് രാവിലെ 10 മണിക്ക് കറന്തക്കാടുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ബി.എസ്.സി കെമിസ്ട്രി ബിരുദമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക്് ഹാജരാകണം.
