കാസർഗോഡ്: അശ്വമേധം എന്ന ബ്ലോക്ക് തല ലഘു നാടാകാവതരണ കുഷ്ഠരോഗ നിര്‍ണ്ണയ പ്രചാരണ പരിപാടിക്ക് കുമ്പള മൊഗ്രാല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. സമൂഹത്തില്‍ ഒളിഞ്ഞുകിടക്കുന്ന കുഷ്ഠ രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി അംഗവൈകല്യങ്ങള്‍ ഇല്ലാതാക്കി ചികിത്സിക്കുക എന്ന ഉദ്ദേശത്തോടയാണ് അശ്വമേധം പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
നിര്‍മ്മാര്‍ജ്ജനം ചെയ്ത പല രോഗങ്ങളും തിരിച്ചു വരുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. കുഷ്ഠ രോഗം കുട്ടികളിലടക്കം കണ്ടു വരുന്നതിനാല്‍ ‘ബോധവത്കരണം കുട്ടികളിലൂടെ ഗൃഹങ്ങളിലേക്ക്’ എന്ന ആശയത്തിലൂന്നി കുട്ടി കളടങ്ങുന്ന സംഘം തന്നെ സ്‌കൂള്‍ തല ബോധവത്കരണം മികവുറ്റതാക്കി.
ഒക്ടോബര്‍ 6 വരെ പഞ്ചായത്തിലെ വീടുകളില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ സര്‍വ്വേനടത്തും. ചര്‍മ്മത്തിലുണ്ടാകുന്ന നിറം മങ്ങിയതോ സ്പര്‍ശന ശേഷി നഷ്ടപ്പെട്ടതോ ആയ കലകള്‍, കൈ കാലുകളിലെ മരവിപ്പ്, വേദനയുള്ള തടിച്ച ഞരമ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, മുഖത്തും ചെവിയിലുണ്ടാകുന്ന തടിപ്പുകള്‍, എണ്ണമയമുള്ള മിനുക്കുള്ള ചര്‍മ്മം എന്നിവ കുഷ്ഠ രോഗ ലക്ഷങ്ങള്‍ ആവാം.
ഈ ലക്ഷണങ്ങള്‍ സംശയിക്കുന്ന വരെ ഗൃഹ സന്ദര്‍ശനത്തില്‍ വളണ്ടിയര്‍മാര്‍ കണ്ടെത്തി പി.എച്ച്.സി./ സി എച്.സി യിലെ അശ്വമേധം കൗണ്ടറില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് കുഷ്ഠരോഗം കണ്ടെത്തുകയാണ് അശ്വമേധം പരിപാടി മുഖേന ചെയ്യുന്നത്.
മൈക്കോ ബാക്ടീരിയം ലപ്രേ എന്ന ഒരിനം ബാക്ടീരിയ ഉണ്ടാക്കുന്ന സാംക്രമിക രോഗമാണ് കുഷ്ഠരോഗം. ചികിത്സ എടുക്കാത്ത രോഗികള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ രോഗാണു പുറത്തു വരുന്നു. ഇത് മററുള്ളവരിലേക്ക് പകരും
പഞ്ചായത്തിലെ സ്‌ക്കുളുകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, മറ്റു സ്ഥാപനങ്ങളിലും കുഷ്ഠ രോഗ സര്‍വ്വേ നടത്തും. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ മനോജ് നിര്‍വ്വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ മുഹമ്മദ് പി.ടി.എ വൈസ് പ്രസിഡന്റ് റഹ്മാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവാകര റൈയി പരിപാടി വിശദീകരിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുരളീധരന്‍ സ്വാഗതം പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലചന്ദ്രന്‍ .സി.സി. പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ബദിയടുക്ക, പുത്തിഗെ, മധൂര്‍,ആരിക്കാടി, കുമ്പള പഞ്ചായത്തുകളിലെ വിവിധ സ്‌കൂളുകളില്‍ നാടകം അരങ്ങേറി. എല്ലായിടങ്ങളിലും വലിയ സ്വീകരണമാണുണ്ടായത് ആരോഗ്യ പ്രവര്‍ത്തകരായ ആദര്‍ശ്,ജോഗേഷ് ജ്ഞാനദീപം ആര്‍ട്സ് & കള്‍ച്ചറല്‍ ഫോറം, എന്‍ എസ് എസ് കുമ്പള സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പ്രജ്വല്‍, വൈശാഖ്, നിതേഷ് സ്വര്‍ണ്ണ, കുബ്‌റ ദീപ്തി, അര്‍ണോള്‍ഡ്,രാഗേഷ്, കുമ്പള എന്‍.വൈ.കെ നാരായണന്‍, പ്രകാശന്‍ നാടകത്തിന്റെ ഭാഗമായി. കഥയും നിര്‍വ്വഹണവും കെ.യു മുരളി അവതരണ സംവിധാനം നാരായണന്‍ സാങ്കേതിക സഹായം എം. ചന്ദ്രന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേഷന്‍ ബാലചന്ദ്രന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.