ജില്ലയില്‍ വിവിധ വകുപ്പുകളിലെ എല്‍.ഡി ക്ലാര്‍ക്ക് തസ്കികയുടെ (കാറ്റഗറി 414/2016) തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജനുവരി 15 മുതല്‍ ഫെബ്രുവരി 12 വരെ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പ്രൊഫൈലില്‍ നിര്‍ദ്ദേശിച്ച സമയത്ത് പ്രമാണങ്ങള്‍ സഹിതം വെരിഫിക്കേഷന് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
