കാക്കനാട്: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന എഥിയോസ് എജ്യുക്കേഷണല്‍ ഇനീഷ്യേറ്റീവ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 4 മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഗ്രാഫിക്സ് ആന്റ് വെബ് ഡിസൈനിംഗ് കോഴ്സിലേയ്ക്ക് സൗജന്യ പരിശീലനം നല്കുന്നു. ഡിഗ്രിയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സ്ഥാപനത്തിന് നേരിട്ടോ, അപേക്ഷകര്‍ താമസിക്കുന്ന ജില്ലയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കോ അപേക്ഷ സമര്‍പ്പിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത, സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കോഴ്സ് ഫീ, ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842422256.
