പൈവളിഗെ നഗര്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വടക്കെയറ്റത്തുളള കെട്ടിടത്തിലാണ് വോട്ടെണ്ണല്‍ കേന്ദ്രം ഒരുക്കിയിരുന്നത്. രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും.മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 214779 ആണ്. ഇവരില്‍ 162750 പേര് വോട്ട് ചെയ്തു.ഇതില്‍ 86558 പേര് സ്ത്രീകളും 76192 പേര് പുരുഷന്മാരും ആണ്
. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വരണാധികാരി, ഉപവരണാധികാരി, പൊതുനിരീക്ഷക, സ്ഥാനാര്‍ത്ഥികള്‍ എന്നിവരും ഉണ്ടാകും.
വിവിപാറ്റ് സ്ലിപ്പുകള്‍ ഒടുവില്‍ എണ്ണും
കൗണ്ടിങ് ഏജന്റുമാര്‍ ഏഴിനകം റിപ്പോര്‍ട്ട് ചെയ്യണം
തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയിക്കാന്‍ മീഡിയ സെന്ററും
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍:
കര്‍ശന സുരക്ഷ ഒരുക്കി പോലിസ്
വിജയിച്ച രാഷ്ട്രീയ കക്ഷിക്ക് മാത്രമേ ആഹ്ലാദ പ്രകടനം നടത്താവൂ: ജില്ലാ പോലിസ് മേധാവി
മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച രാഷ്ട്രീയ കക്ഷിക്ക് മാത്രമേ ആഹ്ലാദ പ്രകടനം നടത്താന്‍ അനുവാദം നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.പോലിസ് നിശ്ചയിക്കുന്ന റൂട്ടുകളിലുടെ മാത്രമേ പ്രകടനം നടത്താന്‍ പാടുള്ളു.യാതൊരു കാരണവശാലും വൈകുന്നേരം ആറു മണിക്ക് ശേഷം പ്രകടനം നടത്താന്‍ പാടില്ല.പ്രകടനങ്ങള്‍ക്ക് പോലിസിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങണം
ഗുഡ്സ്കാരേജ് വാഹനങ്ങള്‍, ഓപ്പണ്‍ ലോറികള്‍ തുടങ്ങിയവയില്‍ ആള്‍ക്കാരെ കൊണ്ടുപോകുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും അനുവദനീയമല്ല. അത്തരം വാഹനങ്ങളുടെ പെര്‍മ്മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും.ആഹ്ളാദപ്രകടനങ്
പ്രകടനത്തിനിടെയോ, മറ്റോ ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.ഗതാഗത തടസ്സവും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാകാന്‍ ഇടവരാത്ത രീതിയില്‍ പ്രകടനങ്ങള്‍ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.മോട്ടോര്‍ സൈക്കിള്‍ റാലി അനുവദനീയമല്ല.
ഏറ്റവും കൂടുതല്‍ പേര് വോട്ട് ചെയ്തത് മംഗല്‍പ്പാടി പഞ്ചായത്തില്‍
കുറവ് പുത്തിഗെയില്‍
പിന്നീട് ഏറ്റവും കൂടുതല്‍ പേര് വോട്ട് ചെയ്തത് കുമ്പള പഞ്ചായത്തിലാണ്. 37,688 വോട്ടര്‍മാരില്‍ നിന്നും 15,156 സ്ത്രീകളും 12,785 പുരുഷന്മാരുമുള്പ്പെടെ 27,941 പേരാണ് വോട്ട് ചെയ്തത്. മണ്ഡലത്തില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവും കുമ്പള പഞ്ചായത്തിനാണ്. 126 മുതല്‍ 160 വരെയുള്ള 34 ബൂത്തുകളാണ് ഇവിടെയുള്ളത്.
മഞ്ചേശ്വരം പഞ്ചായത്തിലെ 32,056 വോട്ടര്‍മാരില്‍ 9336 പുരുഷന്മാരും 12,796 സ്ത്രീകളുമുള്‍പ്പെടെ 22,132 പേര് വോട്ട് ചെയ്തു. ഒന്നു മുതല്‍ 29 വരെയുള്ള ബൂത്തുകളാണ് ഇവിടെയുള്ളത്.
പൈവളികെ പഞ്ചായത്തില്‍ 26,666 വോട്ടര്‍മാരില്‍ 10,850 സ്ത്രീകളും 9,648 പുരുഷന്മാരുമുള്പ്പെടെ 20,498 പേര് വോട്ട് ചെയ്തു. 102 മുതല്‍ 125 വരെയുള്ള 23 ബൂത്തുകളാണ് ഇവിടെയുള്ളത്.
എന്മകജെ പഞ്ചായത്തിലെ 21,945 വോട്ടര്‍മാരില്‍ 8521 പുരുഷന്മാരും 8471 സ്ത്രീകളുമുള്‍പ്പെടെ 16,992 പേര് വോട്ട് ചെയ്തു. 178 മുതല്‍ 198 വരെയുള്ള 20 ബൂത്തുകളാണ് ഇവിടെയുള്ളത്.
വോര്‍ക്കാടി പഞ്ചായത്തിലെ 19,812 വോട്ടര്‍മാരില്‍ 8119 സ്ത്രീകളും 7552 പുരുഷന്മാരുമുള്പ്പെടെ 15,671 പേര് വോട്ട് ചെയ്തു. 30 മുതല്‍ 47 വരെയുള്ള 17 ബൂത്തുകളാണിവിടെയുള്ളത്.
മീഞ്ച പഞ്ചായത്തിലെ 18,738 വോട്ടര്‍മാരില്‍ 7,470 സ്ത്രീകളും 7153 പുരുഷന്മാരുമുള്പ്പെടെ 14,623 പേര് വോട്ട് ചെയ്തു. 48 മുതല്‍ 66 വരെയുള്ള 18 ബൂത്തുകളാണ് ഇവിടെയുള്ളത്.
പുത്തിഗെ പഞ്ചായത്തില്‍ 17,337 വോട്ടര്‍മാരില്‍ 7087 സ്ത്രീകളും 6263 പുരുഷന്മാരുമടക്കം 13,350 പേര് വോട്ട് ചെയ്തു. 161 മുതല്‍ 177 വരെയുള്ള 16 ബൂത്തുകളാണ് ഇവിടെയുള്ളത്. മണ്ഡലത്തില്‍ പുത്തിഗെയിലാണ് ഏറ്റവും കുറവ് വോട്ട് ചെയ്തവരും കുറവ് ബൂത്തുകളുമുള്ളത്.
എണ്ണത്തില്‍ പുരുഷന്മാര് മുന്നില്‍;
പക്ഷെ വിധി നിര്‍ണയിക്കുക സ്ത്രീ വോട്ടര്‍മാര്‍