പാലക്കാട്: ഇഗ്‌നോ വിദ്യാര്‍ഥികള്‍ക്ക് അവധി ദിവസങ്ങളില്‍ അക്കാദമിക് കൗണ്‍സിലിംഗ് ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ യു.ജി.സി. യോഗ്യതയും അഞ്ച് വര്‍ഷത്തില്‍ കുറയാതെ കോളേജ് അധ്യാപന പ്രവൃത്തി പരിചയമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

റിട്ടയര്‍ഡ് കോളേജ് അധ്യാപകര്‍ക്കും അപേക്ഷിക്കാം. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ്കോപ്പികളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളുമായി ഒഴിവ് ദിവസങ്ങളില്‍ വടക്കഞ്ചേരിയിലെ ഇഗ്‌നോ സ്പെഷ്യല്‍ സ്റ്റഡി സെന്ററില്‍ എത്തണമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 9288853568, 9496767370.