ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന വനിത കമ്മീഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീ സംരക്ഷണ നിയമങ്ങള്‍-സാധ്യതകള്‍, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ചെറുവത്തൂര്‍ ഇ.എം.എസ് സ്മാരക ഹാളില്‍ നടന്ന സെമിനാര്‍ വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി അധ്യക്ഷതവഹിച്ചു. വനിത കമ്മീഷന് അംഗം ഇ.എം രാധ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, ജില്ലാ പഞ്ചായത്ത് അംഗം ഇ.പത്മാവതി പ്രസംഗിച്ചു. അഡ്വ.പി.ബിന്ദു വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സി സുബൈദ, അഡ്വ.എ.പി ഉഷ, അഡ്വ.രേണുക തങ്കച്ചി, പി.ശ്യാമള, എം.ശാന്ത തുടങ്ങിയവര്‍ പങ്കെടുത്തു.
