സ്കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് എസ്.സി.ഇ.ആര്.ടി നടത്തുന്ന ന്യൂമാറ്റ്സ് പദ്ധതിയുടെ സംസ്ഥാനതല അഭിരുചി പരീക്ഷ ജനുവരി 20 രാവിലെ 10.30 മുതല്‍ 11.30 വരെ തിരുവനന്തപുരം പട്ടം ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്., കൊല്ലം ഗവണ്മെന്റ് മോഡല്‍ ബോയ്സ് എച്ച്.എസ്.എസ്., പത്തനംതിട്ട തിരുവല്ല എം.ജി.എം.എച്ച്.എസ്.എസ്., ആലപ്പുഴ ഗവണ്മെന്റ് ഗേള്‍സ് മോഡല്‍ എച്ച്.എസ്.എസ്., കോട്ടയം ഗവണ്മെന്റ് മോഡല്‍ എച്ച്.എസ്.എസ്., ഇടുക്കി തൊടുപുഴ ജി.വി.എച്ച്.എസ്.എസ്., എറണാകുളം ആലുവ ഗവണ്മെന്റ് ഗേള്‍സ് എച്ച്.എസ്.എസ്., തൃശൂര്‍ കാര്‍ഡിയന്‍ സിറിയന്‍ എച്ച്.എസ്.എസ്, പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ്., മലപ്പുറം ജി.ബി.എച്ച്.എസ്.എസ്., കോഴിക്കോട് മാനാഞ്ചിറ ഗവ. മോഡല്‍ ബോയ്സ് എച്ച്.എസ്.എസ്., വയനാട് കണിയാംപെറ്റ ജി.എച്ച്.എസ്.എസ്., തലശ്ശേരി ബ്രിണ്ണന്‍ മോഡല്‍ എച്ച്.എസ്.എസ്., കാസര്‍ഗോഡ് ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍ നടത്തും.
തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ എ.ഇ.ഒമാര്‍ സ്കൂള്‍ മേധാവികള്‍ മുഖേന വിതരണം ചെയ്യണമെന്ന് എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ അറിയിച്ചു.