ലോക പൈതൃകവാരത്തോടനുബന്ധിച്ച്  മ്യൂസിയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന  പ്രത്യേക പ്രദർശനം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു. പൊതുജനങ്ങൾക്കിടയിൽ നടത്തുന്ന പ്രശ്നോത്തരി മത്സരത്തിനായുള്ള തുറന്ന വാഹനം മന്ത്രി ഫളാഗ് ഓഫ് ചെയ്തു. ഈ മാസം 19 മുതൽ 25 വരെയാണ് ലോക പൈതൃകവാരാചാരണം ആഘോഷിക്കുന്നത്.

ഇതിന്റെ ഭാഗമായി സെമിനാർ, പ്രബന്ധരചന, പ്രശ്നോത്തരി, ചിത്രരചനാ മത്സരം, ഡോക്യുമെന്ററി പ്രദർശനം എന്നിവ സംഘടിപ്പിച്ചു വരുന്നു. പ്രദർശനവും മത്സരവേദികളും മന്ത്രി സന്ദർശിച്ചു.  തിരുവനന്തപുരം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, മ്യൂസിയം മൃഗശാല ഡയറക്ടർ എസ്.അബു, ആർട്ട് മ്യൂസിയം സൂപ്രണ്ട് പി.എസ്.മഞ്ജുള ദേവി, ഉദ്യോഗസ്ഥർ  തുടങ്ങിയവർ സംബന്ധിച്ചു.