പത്തനംതിട്ട: വര്‍ഷങ്ങളായി അപകടാവസ്ഥയിലും ശോചനീയ സ്ഥിതിയിലും പ്രവര്‍ത്തിച്ചുവന്ന മൂഴിയാര്‍ പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. നിലവില്‍ കൊച്ചാണ്ടി ജംഗ്ഷനിലെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വാടകക്കെട്ടിടത്തില്‍ നിന്നും ആങ്ങമൂഴി ജംഗ്ഷനിലെ പുതിയ വാടകകെട്ടിടത്തിലേക്കാണ് മാറിയത്.
പുതിയ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി. ജയദേവ് നിര്‍വഹിച്ചു. അഡീഷണല് പോലീസ് സൂപ്രണ്ട് എസ്. ശിവപ്രസാദ്, സീതത്തോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീനാ മോഹന്, ലേഖാ സുരേഷ് , ശ്രിതാ ഷിബു, മൂഴിയാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി.എസ് ബിജു, സ്റ്റേഷന്‍ റൈറ്റര്‍ ജിജു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റേഷന്‍ എസ്.എച്ച്.ഒ. ആയി വി.എസ്.ബിജു, സബ് ഇന്‌സ്‌പെക്ടര്‍ രഞ്ജിത് കുമാര്‍ എന്നിവര്‍ ചുമതലയേറ്റു.