കാക്കനാട്: തൃക്കാക്കരയിലെ ഡെങ്കിപ്പനി ബാധയുമായി ബന്ധപ്പെട്ട് നവംബർ 24ന് നടക്കുന്ന ഈഡിസ് ഉറവിട നശീകരണ പരിപാടിയായ ‘ഉണർവി’ന്റെ പ്രചരണാർത്ഥം ഈഡിസ് ബോധവൽക്കരണ പ്രചരണ ജാഥ സംഘടിപ്പിച്ചു. ഈഡിസ് കൊതുകിന്റെ വലിയ മാതൃക തയ്യാറാക്കി തൃക്കാക്കരയിലെ പ്രധാന സ്ഥലങ്ങളിൽ പ്രദർശിപ്പിച്ച് കൊതുക് ഉറവിട നശീകരണ  സന്ദേശം പ്രചരിപ്പിക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.
   സിവിൽ സ്റ്റേഷൻ  അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. സുഹാസ് പര്യടന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഉഷ പ്രവീൺ പദ്ധതി വിശദീകരിച്ചു. അഡീഷണൽ ഡി.എം.ഒ  ഡോ. എസ്. ശ്രീദേവി, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷബ്‌ന മെഹറലി,   കൗൺസിലർമാരായ രഞ്ജിനി ഉണ്ണി, നിഷ ബീവി, , റുഖിയ മുഹമ്മദാലി, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. സിസ്സി തങ്കച്ചൻ, കാക്കനാട് മെഡിക്കൽ ഓഫിസർ ഡോ. ധന്യ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് പി.എൻ.ശ്രീനിവാസൻ, ജില്ലാ മാസ് മീഡിയ ഓഫിസർ സഗീർ സുധീന്ദ്രൻ, തുടങ്ങിയവർ സംബന്ധിച്ചു.