നെടുമ്പാശ്ശേരി: കുന്നുകര പഞ്ചായത്തിലെ ജൂനിയർ ബേസിക് എൽപി സ്കൂളിന്റെ പുതിയ കെട്ടിടം വി.കെ. ഇബ്രാഹിം കുഞ്ഞ് എം എൽ എ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2.6 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 14 ക്ലാസ് മുറികൾ ഉൾപ്പടെ മൂന്ന് നിലകളിലാണ് കെട്ടിടത്തിന്റെ നിർമ്മാണം.
ഓരോ നിലകളിലും പ്രത്യേക ശൗചാലയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്. 116 വർഷം പഴക്കമുള്ള എൽ .പി .സ്കൂളിൽ അഞ്ഞൂറിനടുത്ത് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പുതിയ കെട്ടിടം തുറന്നുകൊടുക്കുന്നതോടെ സ്കൂൾ ഹൈടെക് ആകും. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ഹെഡ് മിസ്ട്രസ് കെ.വി.സുരജ എന്നിവർ പ്രസംഗിച്ചു.