ചെമ്മനാട് വെസ്റ്റ് ഗവ.യു.പി.സ്കൂളില്‍ ഹിന്ദി അധ്യാപക (യു.പി.എസ്.എ)-(ദിവസവേതനാടിസ്ഥാനം), പിഡി അധ്യാപക (യു.പി.എസ്.എ), പി.ടി.എ അക്കൗണ്ടന്റ് കം ഓഫീസ് അസിസ്റ്റന്റ് എന്നി തസ്തികകളിലേക്ക് മാസവേതനാടിസ്ഥാനത്തിലും ഓരോ ഒഴിവുകള്‍ വീതമുണ്ട്. കൂടിക്കാഴ്ച ഈ മാസം 22ന് രാവിലെ 10.30 മുതല്‍ സ്കൂളില്‍ നടക്കും. ഹിന്ദി അധ്യാപക കൂടിക്കാഴ്ച ഉച്ചയ്ക്ക് 12 നാണ്്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സാക്ഷ്യപത്രങ്ങളും ബയോഡാറ്റയും അപേക്ഷയും സഹിതം എത്തണം. ഫോണ്‍: 04994 239248.
