പെരിയ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ഈ മാസം 22 ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാതെ നേടിയ ബിടെക് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്കകം രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍ 04672 234020.
