കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ വിന്റെ ഭാഗമായി ജില്ലാ കളക്ടർ എസ്.സു ഹാസ് പേരണ്ടൂർ കനാൽ സന്ദർശിച്ചു. ജഡ്ജസ് അവന്യൂ പ്രദേശമാണ് കളക്ടർ സന്ദർശിച്ചത്. ജനുവരി ആദ്യത്തിൽ പദ്ധതി ആരംഭിക്കുമെന്ന് കളക്ടർ അറിയിച്ചു. 30 വാർഡുകളിലെ ഒന്നാംഘട്ട പരിശോധന കഴിഞ്ഞു. നിർമ്മാണത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് പേരണ്ടൂർ കനാൽ ആണ് .
ഇതിന്റെ പ്രധാന കാരണം കനാലിന്റെ ഉയരമാണ്. ചേർന്നു പോകുന്ന റോഡുകളെല്ലാം കനാലിനു താഴെയാണ് ഉള്ളത് . അതുകൊണ്ടുതന്നെ ഇവിടെ വെള്ളക്കെട്ട് എപ്പോഴും പ്രധാനപ്രശ്നമാണ്. ആദ്യഘട്ട റിപ്പോർട്ടുകൾ എൻജിനിയർമാർ സമർപ്പിച്ചു കഴിഞ്ഞു . ഉയരം കൂടിയ ഭാഗങ്ങളിൽ വെള്ളം പമ്പ് ചെയ്ത് കളയേണ്ടിവരും. എല്ലാ പ്രശ്നത്തിനും പരിഹാരം കാണാൻ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും കളക്ടർ അറിയിച്ചു.