ഹരിത കേരളം മിഷന്റെ സംസ്ഥാന കാര്യാലയത്തില്‍ നൈറ്റ് വാച്ച്മാന്റെ ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായിരിക്കണം. ബിരുദം പാടില്ല. ശമ്പളം : സര്‍ക്കാര്‍ മാനദണ്ഡപ്രകാരം, പ്രായം : 55 വയസ് വരെ. താത്പര്യമുള്ളവര്‍ ജനുവരി 22 ന് പട്ടം ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപത്തുള്ള (റ്റി.സി. 2/3271(3)(4), ഹരിതം, കുട്ടനാട് ലെയിന്‍) ഹരിതകേരളം മിഷന് സംസ്ഥാന കാര്യാലയത്തില്‍ രാവിലെ 10.30 ന് വാക് ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. വിശദമായ ബയോഡേറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കരുതണം.
