കാക്കനാട്: കോതമംഗലം പള്ളിത്തർക്ക വിഷയത്തിൽ ബന്ധപ്പെട്ടവർ ഹൈക്കോടതി വിധി മാനിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് ആവശ്യപ്പെട്ടു. പള്ളി വിഷയത്തിൽ കോടതി ഉത്തരവ് പ്രകാരം തീരുമാനമെടുക്കാൻ ചേർന്ന പ്രത്യേക യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജനവികാരം മനസ്സിലാക്കുന്നതായും കളക്ടർ പറഞ്ഞു. എ ഡി എം കെ .ചന്ദ്രശേഖരൻ നായർ, ആലുവ എസ് പി കെ.കാർത്തിക്, മൂവാറ്റുപുഴ ആർഡിഒ ആർ.രേണു, കോതമംഗലം തഹസിൽദാർ റേച്ചൽ, പള്ളി കമ്മറ്റി ഭാരവാഹികൾ, തദ്ദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.