അടിമാലി: ഭാഗ്യക്കുറിവകുപ്പ്കഴിഞ്ഞ 50 വര്‍ഷങ്ങള്‍ നാടിന് നല്‍കിയത്‌വലിയ നേട്ടങ്ങളാണെന്ന്മന്ത്രി എംഎംമണി പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറിയുടെസുവര്‍ണ്ണ ജൂബിലിആഘോഷങ്ങളുടെജില്ലാതലഉദ്ഘാടനം നിര്‍വഹിച്ച്‌സംസാരിക്കുകയായിരുന്നു. ഇഎംഎസ്‌സര്‍ക്കാര്‍ ഭാഗ്യക്കുറിആരംഭിക്കുമ്പോള്‍ കടുത്ത വിമര്‍ശനങ്ങളെയാണ്അക്കാലത്ത് നേരിടേണ്ടി വന്നത്. എന്നാല്‍ പിന്നീട് ലക്ഷകണക്കിന് ആളുകള്‍ക്ക്‌തൊഴില്‍ കണ്ടെത്താന്‍ ഭാഗ്യക്കുറിയിലൂടെകഴിഞ്ഞു. പിന്നീട് വന്ന സര്‍ക്കാരുകള്‍ ഭാഗ്യക്കുറിവിപുലീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിലൂടെലഭിക്കുന്ന നികുതിവരുമാനംകൊണ്ട് നാടി െന്റ വികസനത്തില്‍ ഗണ്യമായസംഭാവന ചെയ്യാന്‍ ഭാഗ്യക്കുറിവകുപ്പിന് കഴിഞ്ഞു. സമ്മാനങ്ങള്‍ വര്‍ധിപ്പിച്ച്കുടുതല്‍ ആകര്‍ഷകമാക്കണമെന്നാണ്അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. ഏജന്റുമാര്‍ക്കുള്ളയൂണിഫോം മന്ത്രി വിതരണംചെയ്തു.
കാര്‍ഷികവികസന ബാങ്ക്ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍എസ്‌രാജേന്ദ്രന്‍ എംഎല്‍എഅധ്യക്ഷനായി. ആദ്യകാലഏജന്റുമാരെജില്ലാ പഞ്ചായത്ത്അംഗം ഇന്‍ഫന്റ് തോമസ്ആദരിച്ചു. മരണാനന്തര സഹായംക്ഷേമനിധി ബോര്‍ഡ്അംഗംടി ബി സുബൈര്‍വിതരണംചെയ്തു. കെവിശശി, ജോണ്‍സിഐസക്, ടിഎസ് ബാബു, പി വി രമണന്‍, റെജികുമാര്‍, ടിസി അബ്രഹാം, രമണന്‍ പടന്നയില്‍എന്നിവര്‍സംസാരിച്ചു. അംഗ പരിമിതരായ 19 ഭാഗ്യക്കുറിവില്‍പനക്കാര്‍ക്ക്മുച്ചക്ര വാഹനങ്ങള്‍ നല്‍കുന്നുണ്ട്. ഭാഗ്യക്കറിവകുപ്പ്‌ജോയിന്റ്ഡയറക്ടര്‍എം ആര്‍ സുധ സ്വാഗതവുംഡെപ്യൂട്ടിഡയറക്ടര്‍കെ ഡി അപ്പച്ചന്‍ നന്ദിയും പറഞ്ഞു.
ചിത്രം:സംസ്ഥാന ഭാഗ്യക്കുറിസുവര്‍ണ്ണ ജൂബിലിആഘോഷങ്ങളുടെജില്ലാതലഉദ്ഘാടനംഅടിമാലിയില്‍മന്ത്രി എംഎംമണി നിര്‍വഹിക്കുന്നു.