കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ പ’ിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയും ഡിഡിയുജികെവൈയും ചേര്‍് ജനുവരി 7 ചൊവ്വാഴ്ച മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ പ’ിക വര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്കായി പ്രത്യേക തൊഴില്‍ മേള ‘പ്രതീക്ഷ 2020’ സംഘടിപ്പിക്കുു. വിവിധ കമ്പനികളില്‍ നിന്നായി ആയിരത്തിലധികം ഒഴിവുകള്‍ ഉണ്ട്. പത്താം തരമോ അതിന് മുകളില്‍ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി നാല് വരെ അതാത് കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസുകളിലോ ജനുവരി ഏഴിന് രാവിലെ 8.30 മുതല്‍ 10.30 വരെ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിലോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴില്‍ മേളയില്‍ പങ്കെടുക്കുവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കു അസ്സല്‍ രേഖകള്‍ക്കൊപ്പം ബയോഡാറ്റയുടെയും രേഖകളുടെയും നാല് വീതം പകര്‍പ്പും കൊണ്ടുവരേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 9605604252, 9526211564