ഇടുക്കി ജില്ലയിലെ തമിഴ് ഭാഷാന്യൂനപക്ഷങ്ങളുടെ നിവേദനങ്ങൾ സ്വീകരിക്കുന്നതിനും പ്രശ്നങ്ങൾ കേൾക്കുന്നതിനുമായി ഭാഷാന്യൂനപക്ഷവിഭാഗം സ്പെഷ്യൽ ഓഫീസർ ജനുവരി 30നും 31നും ഇടുക്കി സന്ദർശിക്കും. 30ന് പീരുമേട് താലൂക്ക് കച്ചേരിയിലും 31ന് ദേവികുളം താലൂക്ക് കച്ചേരിയിലും മുഖാമുഖം നടത്തും.
തമിഴ് ഭാഷാന്യൂനപക്ഷം സംഘടനകളും വ്യക്തികളും സ്പെഷ്യൽ ഓഫീസറെ നേരിട്ടു കണ്ട് അഭിപ്രായങ്ങൾ കൈമാറുന്നതിന് അവസരം പ്രയോജനപ്പെടുത്തണം.