കെൽട്രോണിന്റെ വഴുതക്കാട് നോളഡ്ജ് സെന്ററിൽ സിവിൽ, ലാൻഡ്  സർവ്വേ, ആർക്കിറ്റെക്ചർ ഡ്രോയിങ്, ഓട്ടോകാഡ് എന്നീ  ഹ്രസ്വകാല  സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി., ഐ.ടി.ഐ., ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് കെൽട്രോൺ   നോളജ്  സെന്റർ , സെക്കൻഡ് ഫ്ളോർ, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ വഴുതയ്ക്കാട് എന്ന  വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ:  8136802304, 04712325154.