കേന്ദ്രസർവീസിലേക്ക് പോകുന്ന സംസ്ഥാന ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സെക്രട്ടേറിയറ്റ് ദർബാർഹാളിൽ നടന്ന ചടങ്ങിൽ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ആശംസകൾ നേർന്നു. കേരളത്തിന്റെ ധനസ്ഥിതി ദുഷ്‌കരമായ നിമിഷങ്ങളിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിൽ മനോജ് ജോഷി സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ ഉപഹാരമായി ആറ•ുള കണ്ണാടിയും അദ്ദേഹം സമ്മാനിച്ചു.

ധനകാര്യ വകുപ്പിലെ രണ്ടര വർഷത്തെ സേവനം ഏറെ ആസ്വദിച്ചിരുന്നുവെന്നും മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും സമീപനത്തിലൂടെ നന്നായി പ്രവർത്തിക്കാനായതായും മറുപടി പ്രസംഗത്തിൽ മനോജ് ജോഷി പറഞ്ഞു. ധനകാര്യ വകുപ്പ് നിയുക്ത പ്രിൻസിപ്പൽ സെക്രട്ടറി  ആർ.കെ. സിംഗ്, ടാക്സസ് കമ്മീഷണർ ആനന്ദ്സിംഗ്, എക്സ്പെൻഡീച്ചർ സെക്രട്ടറി സഞ്ജയ് കൗൾ, ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.