തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിൽ (ഗവൺമെന്റ് കണ്ണാശുപത്രി) പാരാമെഡിക്കൽ നോൺ സ്റ്റൈപെന്ററി ട്രെയിനികളെ താത്ക്കാലികമായി തെരഞ്ഞെടുക്കുന്നു. ഫാർമസിസ്റ്റ് തസ്തികയ്ക്ക് ഡി.ഫാം/ ബി.ഫാം/ ഫാം ഡി, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യത ഉണ്ടാകണം.

ലാബ് ടെക്‌നീഷ്യന് ഡിഎംഎൽടി/ ബിഎസ്‌സി എംഎൽടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ വേണം. ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഡയറക്ടർക്ക് 20ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 2304046. Extn : 203.