സംസ്ഥാന സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്‌മെന്റ സർവീസ് പ്രോജക്ടിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നു.  നിയമനത്തിനുളള ടെസ്റ്റ്/ഇന്റർവ്യുവിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ www.careers.cdit.org യിൽ രജിസ്റ്റർ ചെയ്യണം.

അവസാന തീയതി ജനുവരി 25. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, പ്രവർത്തിപരിചയം തെളിയിക്കുന്നതിനുളള രേഖ എന്നിവ സഹിതം 28ന് രാവിലെ 9.30ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ എത്തണം. വിശദവിവരങ്ങൾക്ക് www.cdit.org.